ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടി ഇന്നുമുതൽ ; പുടിൻ ഇന്ത്യയിലെത്തും , 10 കരാർ ഒപ്പിടും



ന്യൂഡൽഹി ഇന്ത്യ–-റഷ്യ 21–-ാമത്‌ വാർഷിക ഉച്ചകോടിക്കായി റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമർ പുടിൻ തിങ്കളാഴ്‌ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തും. ഉഭയകക്ഷി ബന്ധവും നയതന്ത്രപങ്കാളിത്തവും ശക്തിപ്പെടുത്താൻ ആവശ്യമായ നടപടി ചർച്ചയാകും. സൈ നിക, സാങ്കേതിക സഹകരണം, ഷിപ്പിങ്, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങിയ മേഖലയിൽ പത്തു കരാറിൽ ഒപ്പുവയ്‌ക്കും.7.5 ലക്ഷം എകെ–-203 റൈഫിൾ ഇന്ത്യയിൽ നിർമിക്കാനുള്ള കരാറിലും ഒപ്പിട്ടേക്കും. റഷ്യയുടെ പങ്കാളിത്തത്തോടെയുള്ള പദ്ധതി കേന്ദ്രസർക്കാർ നേരത്തേ അംഗീകരിച്ചിരുന്നു.  എസ്‌–-400 മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യക്ക്‌ കൈമാറുന്നതിലും തീരുമാനമുണ്ടാകും. 2019 ഒക്ടോബറിലെ ഉച്ചകോടിയിൽ എസ്‌–-400 മിസൈൽ പ്രതിരോധ കരാറിൽ ഒപ്പിട്ടിരുന്നു. അഫ്‌ഗാനിസ്ഥാനിലെ സാഹചര്യങ്ങളും വിലയിരുത്തും. ഇരുരാജ്യങ്ങളുടെയും വിദേശ, പ്രതിരോധ മന്ത്രിമാർ ഉൾപ്പെടുന്ന ചർച്ചനടക്കും. റഷ്യൻ വിദേശമന്ത്രി സെർജി ലെവറോവ്‌, പ്രതിരോധമന്ത്രി സെർജി ഷൊയ്‌ഗുവ്‌ എന്നിവരും എത്തും. Read on deshabhimani.com

Related News