വിദേശത്തെ കോവി‍ഡ് മരണം : ധനസഹായത്തില്‍ ഒഴിഞ്ഞുമാറി കേന്ദ്രം



ന്യൂഡൽഹി വിദേശത്തുവച്ച്‌ കോവിഡ്‌- ബാധിച്ച്‌ മരിച്ചവർക്ക്‌ ധനസഹായം നൽകുമോയെന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരം നൽകാതെ കേന്ദ്രം.  ഇതുസംബന്ധിച്ച്‌ എ എം ആരിഫിന്റെ  ചോദ്യത്തിന്‌, കോവിഡ്‌ ബാധിച്ച്‌ മരിച്ചവർക്ക്‌ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വഴി എക്സ്ഗ്രേഷ്യ സഹായം നൽകാൻ മാർഗനിർദേശം നൽകിയിട്ടുണ്ടെന്ന്‌ മാത്രമാണ്‌ വിദേശസഹമന്ത്രി വി മുരളീധരൻ മറുപടി നൽകിയത്‌. ഈ മാർഗനിർദേശങ്ങളിൽ വിദേശത്തുവച്ച്‌ മരിച്ചവരെക്കുറിച്ച്‌ പരാമർശമില്ലാത്തതിനാൽ തുച്ഛമായ ധനസഹായംപോലും അർഹരായ കുടുംബങ്ങൾക്ക്‌ ലഭിക്കാതെയാകും. ആകെ 4048 ഇന്ത്യക്കാരാണ്‌ കോവിഡ്‌ ബാധിച്ച്‌ വിദേശത്തുവച്ച്‌ മരിച്ചതെന്നും ഏറ്റവും കൂടുതൽ പേർ മരിച്ചത്‌ സൗദി അറേബ്യ (1154), യുഎഇ (894), കുവൈത്ത്‌ (668), ഒമാൻ (551) എന്നിവിടങ്ങളിലാണെന്നും മന്ത്രി രേഖാമൂലം അറിയിച്ചു. Read on deshabhimani.com

Related News