വിശ്വാസ വോട്ട്‌ നേടി പഞ്ചാബ്‌ സർക്കാർ



ന്യൂഡൽഹി ഭരണകക്ഷി എംഎൽഎമാരെ ചാക്കിട്ട്‌ പിടിക്കാൻ ബിജെപി ശ്രമിക്കുന്നതിനിടെ പഞ്ചാബിൽ ആം ആദ്‌മി സർക്കാർ വിശ്വാസവോട്ട്‌ നേടി. കോൺഗ്രസ്‌, ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു. സെപ്‌തംബർ 27ന്‌ മുഖ്യമന്ത്രി ഭഗവന്ത്‌ മൻ അവതരിപ്പിച്ച വിശ്വാസപ്രമേയം സഭാസമ്മേളനം അവസാനിച്ച തിങ്കളാഴ്‌ചയാണ്‌ വോട്ടിനിടാൻ സ്‌പീക്കർ തീരുമാനിച്ചത്‌. 93 അംഗങ്ങൾ പിന്തുണച്ചു. എസ്‌പി, ശിരോമണി അകാലിദൾ പാർടികൾക്കു പുറമെ സ്വതന്ത്ര അംഗവും പ്രമേയത്തെ എതിർത്തില്ല. 92 എംഎൽഎമാരാണ്‌ ആം ആദ്‌മി പാർടിക്കുള്ളത്‌. ഓപ്പറേഷൻ താമര പഞ്ചാബിൽ പരാജയപ്പെട്ടതായി മുഖ്യമന്ത്രി പ്രതികരിച്ചു. കഴിഞ്ഞ മാസം 22ന്‌ സഭ ചേരാൻ നൽകിയ അനുമതി തലേന്ന്‌ ഗവർണർ പിൻവലിച്ചത്‌ വൻ രാഷ്‌ട്രീയ പ്രതിസന്ധിക്ക്‌ വഴിവച്ചിരുന്നു. Read on deshabhimani.com

Related News