ലക്ഷദ്വീപില്‍ സ്കൂളില്‍ 
മാംസാഹാരം വിളമ്പാം ; അഡ്‌മിനിസ്‌ട്രേറ്റർക്ക്‌ തിരിച്ചടി



ന്യൂഡൽഹി ലക്ഷദ്വീപിലെ സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തിൽ മാംസാഹാരം തുടരാമെന്ന്‌ സുപ്രീംകോടതി. പൂട്ടിയ ഡെയറിഫാമുകൾ തുറക്കാനും ജസ്‌റ്റിസ്‌ ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച്‌ അനുമതി നൽകി. ലക്ഷദ്വീപിനെ കാവിവൽക്കരിക്കാനുള്ള അഡ്‌മിനിസ്‌ട്രേറ്ററുടെ നീക്കത്തിന്‌ തിരിച്ചടിയാണിത്‌. ദ്വീപിലെ ഭരണപരിഷ്‌കാരത്തിന്‌ എതിരായ ഹർജിയിൽ കേന്ദ്രസർക്കാരിനും അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനും നോട്ടീസ്‌ അയക്കാനും ജസ്‌റ്റിസ്‌ എ എസ്‌ ബൊപ്പണ്ണ കൂടി അംഗമായ ബെഞ്ച്‌ നിർദേശിച്ചു. ഉച്ചഭക്ഷണപദ്ധതിയിൽനിന്ന്‌ മാംസാഹാരം ഒഴിവാക്കാനും ഡെയറിഫാം അടയ്‌ക്കാനുമുള്ള അഡ്‌മിനിസ്‌ട്രേറ്ററുടെ ഉത്തരവ്‌ 2021 ജൂണിൽ കേരള ഹൈക്കോടതി സ്‌റ്റേ ചെയ്‌തെങ്കിലും സെപ്‌തംബറിൽ ശരിവച്ചു. ഇതിനെതിരെ കവരത്തി സ്വദേശി അജ്‌മൽ അഹമദാണ്‌ സുപ്രീംകോടതിയെ സമീപിച്ചത്‌. ഹൈക്കോടതിയുടെ സ്‌റ്റേ തുടരാൻ സുപ്രീംകോടതി നിർദേശിച്ചു. Read on deshabhimani.com

Related News