മുസ്ലിം സ്‌ത്രീകളെ അധിക്ഷേപിക്കൽ: ശിക്ഷ ഉറപ്പാക്കണമെന്ന്‌ മഹിളാ സംഘടനകൾ



ന്യൂഡൽഹി > മുസ്ലിം സ്‌ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മഹിളാ സംഘടനകൾ സംയുക്തമായി രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്‌ നിവേദനം നൽകി. ‘ബുള്ളി ബായ്‌’ എന്ന ആപ്പ് സ്‌ത്രീകളെ ‘ലേലത്തിനു’ വച്ചു. മുമ്പ്‌ ‘സുള്ളി ഡീൽസ്‌’ എന്ന പേരിൽ മുസ്ലിം സ്‌ത്രീകളെ ‘ലേല’ത്തിനു വച്ചിരുന്നു. ഹിന്ദുമതനേതാക്കൾ എന്ന്‌ അവകാശപ്പെടുന്നവർ പൊതുസമ്മേളനങ്ങളിൽവരെ ന്യൂനപക്ഷങ്ങൾക്കെതിരെ അധിക്ഷേപം ചൊരിയുന്നതിനിടെയാണ്‌ ഇത്തരം സംഭവങ്ങള്‍. ഇത്തരം പ്രവൃത്തിതടയാൻ രാഷ്‌ട്രപതി ഭരണഘടനാപരമായ അധികാരം ഉപയോഗിക്കണമെന്ന്‌ മറിയം ധാവ്‌ളെ (അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ), ആനി രാജ (നാഷണൽ ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ വിമൻ), കവിത കൃഷ്‌ണൻ (അഖിലേന്ത്യ പ്രോഗ്രസീവ്‌ വിമൻസ്‌ അസോസിയേഷൻ), പൂനം കൗശിക്‌ (പ്രഗതിശീൽ മഹിള സംഘാടൻ), ചബ്ബി മൊഹന്തി (അഖിലേന്ത്യ മഹിള സാംസ്‌കാരിക സംഘടന) എന്നിവർ  ആവശ്യപ്പെട്ടു. Read on deshabhimani.com

Related News