ശിലാന്യാസ് അനുവദിക്കാം പകരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്‌എസിന്റെ പിന്തുണവേണം; രാജീവ് ​ഗാന്ധിയു‌‌ടെ ഡീല്‍



ന്യൂഡൽഹി വിഎച്ച്‌പിക്ക്‌ ശിലാന്യാസം നടത്താന്‍ 1989 നവംബറിൽ ബാബ്‌റി മസ്‌ജിദ്‌ തുറന്നുകൊടുക്കാൻ അന്നത്തെ‌ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി തീരുമാനിച്ചത്‌ ആർഎസ്‌എസുമായ് ‘ഡീല്‍’ ഉറപ്പിച്ചശേഷം. ശിലാന്യാസ് (ക്ഷേത്രത്തിന്‌ തറക്കല്ലിടൽ) അനുവദിക്കുന്നതിന് മുമ്പ് രാജീവ്‌ ഗാന്ധിയുടെ പ്രതിനിധി നാഗ്‌പുരിൽ അന്നത്തെ ആർഎസ്‌എസ്‌ സർ സംഘ്‌ ചാലക്‌ ദേവ്‌റസുമായി കൂടിക്കാഴ്‌ച നടത്തി. ശിലാന്യാസ് അനുവദിക്കാം പകരം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആർഎസ്‌എസിന്റെ പിന്തുണവേണം, എന്നാണ് രാജീവ്‌ ആവശ്യപ്പെട്ടത്‌. ദേവ്‌റസ്‌ ‌ സമ്മതിച്ചതോടെ ബാബ്‌റി മസ്‌ജിദ്‌ തകർക്കാന്‍‌ വഴിയൊരുക്കിയ ശിലാന്യാസിന്‌ കേന്ദ്രാനുമതി കിട്ടി. മാധ്യമപ്രവർത്തകനായ ദിനേഷ്‌ നാരായണൻ രചിച്ച ‘ദ ആർഎസ്‌എസ്‌ ആൻഡ്‌ ദ മേക്കിങ്‌ ഓഫ്‌ ദ ഡീപ്‌ നേഷൻ’ എന്ന പുസ്‌തകത്തിൽ ദേവ്‌റസുമായി രാജീവ്ഗാന്ധി നടത്തിയ ആശയവിനിമയം വിശദമാക്കുന്നു‌.1989ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ രാജീവ്‌ തുടക്കം കുറിച്ചതും അയോധ്യയിൽനിന്നാണ്‌. ബൊഫോഴ്‌സ്‌ വിവാദം തിരിച്ചടിയായപ്പോള്‍ ആർഎസ്‌എസ്‌ പിന്തുണയിൽ പിടിച്ചുനിൽക്കാനായിരുന്നു ശ്രമം. ക്ഷേത്രത്തിനായി പരസ്യനിലപാടെടുത്ത നാഗ്‌പുരിലെ കോൺഗ്രസ്‌ എംപി ബൻവാരിലാൽ പുരോഹിതാണ്‌ ഇടനിലക്കാരനായത്. ആർഎസ്‌എസ്‌ പത്രമായ ‘തരുൺ ഭാരതി’ന്റെ എംഡിയുമായി പുരോഹിത്‌ സംസാരിച്ചു. രാജീവിന്റെ ദൂതനായി മുൻ കേന്ദ്രമന്ത്രി ഭാനുപ്രകാശ്‌ സിങ്‌ നാഗ്‌പുരിലെത്തി. ആർഎസ്‌എസ്‌ പ്രവർത്തകന്റെ വസതിയിലായിരുന്നു കൂടിക്കാഴ്‌ച. പിന്നീട്‌ ഡൽഹിയിൽ ആർഎസ്‌എസ്‌ നേതാവ്‌ രാജേന്ദ്ര സിങ്‌ ആഭ്യന്തരമന്ത്രി ബൂട്ടാ സിങ്ങുമായി കൂടിക്കാഴ്‌ച നടത്തി ധാരണ ഉറപ്പിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ് 1989 നവംബറിൽ വിഎച്ച്‌പിക്ക്‌ ശിലാന്യാസം നടത്താൻ ബാബ്‌റി പള്ളി തുറന്നു.അയോധ്യയിൽനിന്ന്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ തുടക്കംകുറിച്ചെങ്കിലും രാജീവിന്റെ‌ തന്ത്രം പാളി. യുപിയിലും ബിഹാറിലും മറ്റും ന്യൂനപക്ഷം കോൺഗ്രസിൽനിന്ന്‌ അകന്നു. രാമക്ഷേത്ര പ്രസ്ഥാനം ശക്തമാക്കി സംഘപരിവാർ സാഹചര്യം മുതലെടുത്തു. Read on deshabhimani.com

Related News