മുതല്‍മുടക്ക് കോർപറേറ്റ്‌ സേവയ്‌ക്ക്‌ ; പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരണ പാതയിൽ



ന്യൂഡൽഹി അടിസ്ഥാനസൗകര്യ മേഖലയിൽ മൂലധനനിക്ഷേപം വർധിപ്പിക്കുന്ന കേന്ദ്രനീക്കവും കോർപറേറ്റുകളെ സഹായിക്കാൻ.  എല്ലാ മേഖലയിലെയും അടിസ്ഥാനസൗകര്യ വികസനപദ്ധതികൾ നടത്തിപ്പിനായി സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറുമെന്ന്‌ കേന്ദ്രം പ്രഖ്യാപിച്ചിട്ടുണ്ട്‌. മൂലധനനിക്ഷേപ മേഖലയിൽ 10 ലക്ഷം കോടി ഇറക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. റെയിൽവേ, വിമാനത്താവളം, വൈദ്യുതി, ടെലികോം, ഉൽപ്പാദനമേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയെല്ലാം സ്വകാര്യവൽക്കരണ പാതയിലാണ്. പൊതുപണത്തിൽ സ്ഥാപിക്കുന്ന റെയിൽപാളങ്ങളിൽ സ്വകാര്യട്രെയിൻ ഓടിക്കുന്നു. റെയിൽവേസ്‌റ്റേഷനുകളും സ്വകാര്യമേഖലയ്‌ക്ക്‌ വിട്ടുനൽകുന്നു. ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന വിമാനത്താവളങ്ങളെല്ലാം അദാനി അടക്കമുള്ള കോർപറേറ്റുകൾക്ക്‌ പാട്ടത്തിന്‌ നൽകി. എയർഇന്ത്യ ആക്രിവിലയിട്ട്‌ ടാറ്റയ്‌ക്ക്‌ സമ്മാനിച്ചു. യാത്രാനിരക്കുകൾ കുതിച്ചുയർന്നപ്പോൾ കേന്ദ്രം വ്യോമയാന കമ്പനികളെ ന്യായീകരിച്ചു. വൻതോതിൽ പൊതുനിക്ഷേപം നടത്തി കെട്ടിപ്പടുത്ത ശൃംഖല വഴി ഉൽപാദിപ്പിക്കുന്ന വൈദ്യുതി വിതരണം ചെയ്‌ത്‌ ലാഭമുണ്ടാക്കാൻ സ്വകാര്യകമ്പനികൾക്ക്‌ ലൈസൻസ്‌ നൽകുന്നു. ഇതു രാജ്യമെമ്പാടും വ്യാപിപ്പിക്കാനാണ്‌ വൈദ്യുതി നിയമഭേദഗതി ബിൽ. ടെലികോം മേഖലയിലും  അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ നേരിട്ടുള്ള ഗുണഭോക്താക്കൾ കോർപറേറ്റുകളാണ്‌. Read on deshabhimani.com

Related News