3‌ സംസ്ഥാനത്ത്‌ ജൂണിൽ രണ്ടരലക്ഷം രോഗികൾ



ന്യൂഡൽഹി മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലായി ജൂണിൽ രണ്ടര ലക്ഷത്തോളം പുതിയ കോവിഡ്‌ ബാധിതർ. മഹാരാഷ്ട്രയിൽ മെയ്‌ 31ന്‌ 67,655 രോഗികളായിരുന്നത്‌ ജൂൺ 30ന്‌ 1,74,761 ആയി. 1.07 ലക്ഷമാണ്‌ വർധന‌. ഡൽഹിയിൽ മെയ്‌ 31ന്‌‌ 19,844 ആയിരുന്നത്‌ ജൂൺ 30ന്‌ 87,360 ആയി ഉയർന്നു. 67,516 ന്റെ വർധന‌. തമിഴ്‌നാട്ടിൽ മെയ്‌ 31ന്‌ 22,333 രോഗികളായിരുന്നത്‌ ജൂൺ 30ന്‌ 90,167 ലേക്ക്‌ ഉയർന്നു. 67834 ന്റെ വർധന‌. മൂന്ന്‌ സംസ്ഥാനത്തായി ആകെ 2,42,456 രോഗികളാണ്‌ ജൂണിൽ റിപ്പോർട്ടുചെയ്‌തത്‌. മഹാരാഷ്ട്രയിൽ വർധന 159 ശതമാനമാണ്‌. ഡൽഹിയിൽ 340 ശതമാനവും തമിഴ്‌നാട്ടിൽ 304 ശതമാനവും ജൂണിൽ രോഗികൾ കൂടി.  ആന്ധ്ര, തെലങ്കാന, കർണാടക, യുപി, ഗുജറാത്ത്, അസം, ബിഹാർ, ഹരിയാന, രാജസ്ഥാൻ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി.   ജൂൺ അവസാന ആഴ്‌ചയിൽമാത്രം 1.30 ലക്ഷം പുതിയ രോഗികൾ രാജ്യത്ത്‌ റിപ്പോർട്ടുചെയ്‌തു. മൂവായിരത്തിനടുത്ത്‌ പേർ മരിച്ചു. Read on deshabhimani.com

Related News