അറസ്റ്റില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം ; കർഷക ഖാപ്പ്‌ മഹാപഞ്ചായത്തിന്റെ അന്ത്യശാസനം

image credit rakesh tikait twitter


ന്യൂഡൽഹി ബ്രിജ്‌ഭൂഷണെ ജൂൺ ഒമ്പതിനുള്ളിൽ അറസ്റ്റ്‌ ചെയ്യണമെന്ന്‌ കേന്ദ്രസർക്കാരിന്‌ ഹരിയാനയിലെ കുരുക്ഷേത്രയിൽ ചേർന്ന കർഷക– -ഖാപ്പ്‌ മഹാപഞ്ചായത്തിന്റെ അന്ത്യശാസനം. അറസ്റ്റിൽ കുറഞ്ഞ ഒരു ഒത്തുതീർപ്പിനും തയ്യാറല്ല. ഒമ്പതിനുള്ളിൽ അറസ്റ്റുണ്ടായില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം നേരിടാൻ തയ്യാറായിക്കൊള്ളുവെന്നും കർഷകർ കേന്ദ്രസർക്കാരിനെ വെല്ലുവിളിച്ചു. ഗുസ്‌തി താരങ്ങളുടെ സമരം പൂർണമായി ഏറ്റെടുക്കുന്നതായി ഇവിടെ ചേർന്ന കോർകമ്മിറ്റി യോഗം പ്രഖ്യാപിച്ചു. പൊലീസ്‌ എത്ര പ്രതിരോധമുയർത്തിയാലും കർഷകരുടെ അകമ്പടിയോടെ ഗുസ്‌തി താരങ്ങൾ ജന്തർ മന്തറിൽ തിരിച്ചെത്തി സമരം തുടങ്ങും. രാജ്യവ്യാപകമായി മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കുമെന്നും ബികെയു നേതാവ്‌ രാകേഷ്‌ ടിക്കായത്ത്‌ അറിയിച്ചു.  അതേസമയം, കേന്ദ്രസർക്കാർ ചർച്ചയ്‌ക്ക്‌ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും പത്തംഗ പ്രതിനിധി സംഘം പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവരുമായി ചർച്ച നടത്തുമെന്നും നേതാക്കൾ അറിയിച്ചു. Read on deshabhimani.com

Related News