ഹരിയാന ബിജെപിയിൽ കലാപം ; ഖട്ടറിനെതിരെ പ്രതിഷേധം



ചണ്ഡീഗഡ് ഗുസ്‌തി സമരം ഹരിയാനയുടെ വിഷയമല്ലെന്നു പറഞ്ഞ്‌ ആദ്യം  കൈയൊഴിഞ്ഞ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെതിരെ വ്യാപക പ്രതിഷേധം. ഘട്ടറിന്റെ ജൻ സംവാദ്‌ പരിപാടി പലയിടത്തും കർഷകർ തടഞ്ഞു.  സിർസ ജില്ലയിലെ പരിപാടിയിൽ വനിതാ സർപഞ്ച്‌ ഖട്ടറിനുനേർക്ക്‌ ദുപ്പട്ട വലിച്ചെറിഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും അടുത്തവർഷം നടക്കുന്ന സംസ്ഥാനത്ത്‌ കർഷകരും ജാട്ടുകളും ബിജെപിയെയും സഖ്യകക്ഷിയായ ജെജെപിയെയും ബഹിഷ്‌കരിക്കുമെന്ന്‌ വ്യക്തമാക്കി. ജാട്ടുകളുടെ പിന്തുണ ജെജെപിക്ക്‌ പ്രധാനമാണ്‌. ജെജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല സമരപ്പന്തലിൽ എത്തി താരങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിക്കാൻ നിർബന്ധിതനായി. ആഭ്യന്തര മന്ത്രി അനിൽ വിജ്‌, മുൻ കേന്ദ്രമന്ത്രി ബീരേന്ദർ സിങ് എന്നിവർക്ക്‌  പിന്നാലെ ഹിസാറിൽനിന്നുള്ള  എംപി ബ്രിജേന്ദർ സിങ്ങും പിന്തുണ പ്രഖ്യാപിച്ചു. സംസ്ഥാന ബിജെപി പ്രസിഡന്റ്‌ ഓം പ്രകാശ് ധൻഖറും താരങ്ങളെ പിന്തുണയ്‌ക്കാൻ നിർബന്ധിതനായി. Read on deshabhimani.com

Related News