‘കൊണ്ടും കൊടുത്തും’ ഒക്കച്ചങ്ങാതിമാർ ; ബിജെപി ജയം യുഡിഎഫ്‌ വോട്ടിൽ



കൊച്ചി തൃപ്പൂണിത്തുറ ന​ഗരസഭയിൽ 11, 46 വാർഡുകളിലെ ബിജെപിയുടെ വിജയം  യുഡിഎഫിന്റെ വോട്ടിൽ. രണ്ടിടത്തും യുഡിഎഫ്‌ മൂന്നാംസ്ഥാനത്താണ്‌. 11–-ാംവാർഡ്‌ ഇളമനത്തോപ്പിൽ കഴിഞ്ഞ തവണ 144 വോട്ട് ലഭിച്ചിരുന്ന യുഡിഎഫിന്‌ ഇത്തവണ 70 വോട്ടായി. ബിജെപി ജയിച്ചതാകട്ടെ 38 വോട്ടിനും.  പിഷാരികോവിൽ വാർഡിൽ ബിജെപി 16 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ്‌  കടന്നുകൂടിയത്‌.  ഇവിടെയും യുഡിഎഫ്‌–- ബിജെപി ഒത്തുകളി വ്യക്തം.   തിരുവനന്തപുരം  പൂവാർ പഞ്ചായത്തിലെ അരശുംമൂടിൽ യുഡിഎഫ്‌ ജയം ബിജെപിയുടെ സമ്മാനം.   186 വോട്ടുണ്ടായിരുന്ന ബിജെപിക്ക്‌ ഇക്കുറി 38 ആയി. ആലപ്പുഴയിലെ മണ്ണഞ്ചേരി പഞ്ചായത്ത്‌ മൂന്നാം വാർഡിലും ബിജെപി വോട്ട്‌ യുഡിഎഫിന്‌ പോയി.  കഴിഞ്ഞ തവണ 346 വോട്ട് കിട്ടിയ ബിജെപിക്ക്‌ ഇക്കുറി 58 വോട്ട്‌ മാത്രം. യുഡിഎഫ്‌ ജയിച്ചത്‌ 134 വോട്ടിനും. കണ്ണൂരിൽ  മുഴപ്പിലങ്ങാട്‌ സിൽവർ ലൈനിന്‌ ജനം എതിരാണെന്ന്‌ വരുത്താൻ ബിജെപി വോട്ട്‌ മറിച്ച്‌ നൽകിയിട്ടും തെക്കേക്കുന്നുമ്പ്രം വാർഡിൽ എൽഡിഎഫ്‌ ജയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ  141 വോട്ട്‌ നേടിയ ബിജെപി ഇക്കുറി 36ൽ ഒതുങ്ങി. Read on deshabhimani.com

Related News