കേരള ബജറ്റ്‌ ഇടതു ബദൽ‌: കിസാൻസഭ



ന്യൂഡൽഹി കോർപറേറ്റുകൾക്ക്‌ കൊള്ളലാഭമുണ്ടാക്കാൻ സൗകര്യമൊരുക്കുന്ന നയങ്ങൾ മോഡിസർക്കാർ തുടരുന്നതിനിടയിലും ജനങ്ങളുടെയും  കർഷകരുടെയും ക്ഷേമം  ഉറപ്പാക്കുന്ന ബജറ്റാണ്‌ കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ അവതരിപ്പിച്ചതെന്ന്‌‌ അഖിലേന്ത്യാ കിസാൻസഭ പ്രസ്‌താവനയിൽ പറഞ്ഞു. കൃഷി, തൊഴിൽ, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം എന്നീ മേഖലകൾക്ക്‌ വലിയ ഊന്നലാണ്‌ ബജറ്റിൽ നൽകിയിട്ടുള്ളത്‌.   നെല്ലിന്‌ കേന്ദ്രം പ്രഖ്യാപിച്ച എംഎസ്‌പിയെക്കാൾ ക്വിന്റലിന്‌ 932 രൂപ അധികം നൽകിയാണ്‌ കേരളം സംഭരിക്കുന്നത്‌. പച്ചക്കൊപ്ര ക്വിന്റലിന്‌ 3200 രൂപയായും റബറിന്റെ അടിസ്ഥാനവില ക്വിന്റലിന്‌ 17,000 രൂപയായും ഉയർത്തി. കാപ്പി മേഖലയിൽ എൽഡിഎഫ് സർക്കാർ നടത്തിയ ഇടപെടൽ ‌ രാജ്യത്ത്‌  ആദ്യത്തേതാണ്‌. കാർഷികവിളകളുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക്‌ ആദായവില ഉറപ്പാക്കുകയും കോർപറേറ്റ്‌ ചൂഷണം ഒഴിവാക്കുകയും ചെയ്യുന്നു.  ബിജെപിയുടെ ‘മോദാനി’ മോഡലിന്റെ ഇടതു ബദലാണ്‌ കേരളബജറ്റെന്നും -കിസാൻസഭ പ്രസിഡന്റ്‌ ഡോ. അശോക്‌ ധാവ്‌ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും പറഞ്ഞു. Read on deshabhimani.com

Related News