ഇപിഎഫ്‌ പെൻഷൻകാർ പാർലമെന്റ്‌ മാർച്ച്‌ നടത്തി



ന്യൂഡൽഹി ഇപിഎഫ് പെൻഷൻകാരുടെ ദേശീയ കോ–-ഓർഡിനേഷൻ നേതൃത്വത്തിൽ പാർലമെന്റ്‌ മാർച്ചും ജന്തർമന്ദർ റോഡിൽ ധർണയും സംഘടിപ്പിച്ചു. കുറഞ്ഞ പെൻഷൻ 9000 രൂപയാക്കുക, ക്ഷാമബത്ത ഏർപ്പെടുത്തുക, ഹയർ ഓപ്ഷൻ പെൻഷൻ വിവേചനരഹിതമായി നടപ്പാക്കുക, പെൻഷൻ കണക്കാക്കുന്നതിന്‌ അവസാന 12 മാസശമ്പളം പരിഗണിക്കുക, സൗജന്യ ചികിത്സ പദ്ധതി ഏർപ്പെടുത്തുക, റെയിൽവേയിൽ സീനിയർ സിറ്റിസൺ യാത്രാ സൗജന്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും. രാജ്യസഭയിലെ സിപിഐ എം കക്ഷിനേതാവ്‌ എളമരം കരീം, എംപിമാരായ പി ആർ നടരാജൻ, എൻ കെ പ്രേമചന്ദ്രൻ, ഇ ടി മുഹമ്മദ് ബഷീർ, എം കെ  രാഘവൻ, ടി കെ ഷൺമുഖൻ, രവികുമാർ, ഗവിത്ത് എന്നിവർ അഭിവാദ്യംചെയ്‌തു. അതുൽ ദിഗെ അധ്യക്ഷനായി. എം  ധർമജൻ പ്രമേയം അവതരിപ്പിച്ചു. കോ–-ഓർഡിനേഷൻ നേതാക്കളായ ഭീമാറാം ഡോൺഗ്രേ, പ്രകാശ് യെൻഡേ, ഭാഗ്യധാർ ബ്രഹ്മ, ഡി മോഹനൻ, സുധാകർ റെഡ്ഡി,  കെ പി  ബാബു, കനകരാജ്, സൂരി,  ബി കെ ചക്രവർത്തി, കൃഷ്ണമൂർത്തി, എം ആർ യാദവ്, സുകുമാരൻ, ടി പി  ഉണ്ണിക്കുട്ടി, ജോസ് ആറ്റുപ്പുറം, സി പ്രഭാകരൻ എന്നിവരും  സംസാരിച്ചു. ന്യായമായ പരിഹാരം ഉണ്ടായില്ലെങ്കിൽ ബജറ്റ്‌ സമ്മേളനകാലത്ത്‌  അനിശ്‌ചിതകാല സമരം നടത്താൻ  കോ–-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു. Read on deshabhimani.com

Related News