‘സുള്ളി ഡീല്‍സ്’ആപ്പ്‌: മുഖ്യ സൂത്രധാരൻ ഇൻഡോറിൽ പിടിയിൽ



ന്യൂഡൽഹി > ‘സുള്ളി ഡീല്‍സ്’ ആപ്പിലൂടെ മുസ്‌‌ലിം യുവതികളെ അപകീർത്തിപ്പെടുത്തിയ സംഭവത്തിലെ  മുഖ്യ സൂത്രധാരൻ മധ്യപ്രദേശിൽ പിടിയിൽ. ബിസിഐ വിദ്യാര്‍ഥി ഓംകാരേശ്വര്‍ ഠാക്കൂറി (26)നെയാണ്  ഇന്‍ഡോറില്‍നിന്ന് ഡല്‍ഹി പൊലീസ് സ്‌പെഷല്‍ സെല്‍ അറസ്റ്റ് ചെയ്‌തത്. Aumkareshwar Thakur, #SulliDeals app creator and mastermind arrested from Indore. He was the member of Trad-Group on Twitter made to troll Muslim women: DCP KPS Malhotra, Intelligence Fusion and Strategic Operations (IFSO), Delhi Police Special Cell pic.twitter.com/Eb55Kqrwai — ANI (@ANI) January 9, 2022 ഗിറ്റ്ഹബ് പ്ലാറ്റ്ഫോമില്‍ 2021 ജൂലൈയില്‍ സുള്ളി ഡീല്‍സ് ആപ്പുണ്ടാക്കിയത് ഓംകാരേശ്വറാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി ഇയാൾ വെളിപ്പെടുത്തിയതായാണ്‌ സൂചന. ബുള്ളി ബായ് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി നീരജ് ബിഷ്ണോയ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓംകാരേശ്വറിനെ പിടികൂടിയത്.  പ്രതിയെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിൽ ആപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ‌ പുറത്തുവരുമെന്നാണ് സൂചന   Read on deshabhimani.com

Related News