ജ്ഞാൻവ്യാപി പള്ളി സർവേ തടയണമെന്ന്‌ ; ഹർജി 
പരിഗണിക്കാമെന്ന്‌ കോടതി



ന്യൂഡൽഹി വാരാണസി ജ്ഞാൻവ്യാപി പള്ളിയിൽ സർവേ നടത്താൻ നിർദേശിച്ചുള്ള കീഴ്‌ക്കോടതി ഉത്തരവിനെതിരെ അഞ്ജുമൻ ഇന്റസാമിയ മസ്ജിദ്‌ അധികൃതർ സുപ്രീംകോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച ചീഫ്‌ ജസ്‌റ്റിസ്‌ എൻ വി രമണയുടെ ബെഞ്ച്‌  വിഷയത്തെക്കുറിച്ച്‌ പഠിക്കട്ടേയെന്ന്‌ അറിയിച്ചു. കീഴ്‌ക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും തൽസ്ഥിതി തുടരണമെന്നും മസ്‌ജിദ്‌ കമ്മിറ്റിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ  ഹുസേഫ അഹമ്മദി വാദിച്ചു. അറിയാത്ത വിഷയത്തിൽ ഉത്തരവിടാനാകില്ലെന്നും അടുത്ത ദിവസം പരിഗണിക്കാമെന്നും കോടതി ഉറപ്പുനൽകി. ഉടൻ ലിസ്‌റ്റുചെയ്യാമെന്നും പറഞ്ഞു. പള്ളിക്ക്‌ പുറത്തെ ക്ഷേത്രത്തിൽ എല്ലാ ദിവസവും പ്രാർഥന നടത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ്‌ വാരാണസി കോടതി അനുകൂലമായി ഉത്തരവ്‌ നൽകിയത്‌. സർവേയ്‌ക്ക്‌ കമീഷനെയും കോടതി നിയമിച്ചിരുന്നു. ഇന്ന് പുനരാരംഭിക്കും ജ്ഞാൻവ്യാപി മസ്ജിദിലെ വീഡിയോ സർവേ ശനിമുതൽ പുനരാരംഭിക്കുമെന്ന് ജില്ലാ അധികൃതർ അറിയിച്ചു. പ്രാദേശിക കോടതി ഏപ്രിലിൽ മസ്ജിദ് സമുച്ചയം പരിശോധിക്കാൻ ഉത്തരവിടുകയും മെയ് 10നകം റിപ്പോർട്ട് സമർപ്പിക്കാൻ അധികാരികൾക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ, തർക്കങ്ങൾ കാരണം മുടങ്ങിയതോടെ വീണ്ടും ഇടപെട്ട കോടതി 17നകം സർവേ പൂർത്തിയാക്കാൻ നിർദേശം നൽകിയിരുന്നു. Read on deshabhimani.com

Related News