എയിംസ്‌ പിജി പ്രവേശം : ജിപ്‌മെർ മാതൃക സ്വീകരിക്കണമെന്ന്‌ സുപ്രീംകോടതി



ന്യൂഡൽഹി എയിംസിലെ പിജി പ്രവേശനത്തിന്‌ പുതുച്ചേരി ജിപ്‌മെർ (ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച്) മാതൃകയിലുള്ള സംവരണക്രമം പാലിക്കണമെന്ന്‌ സുപ്രീംകോടതി ഡിവിഷൻബെഞ്ച്‌ നിർദേശിച്ചു. ഇക്കൊല്ലംമുതൽ നടപ്പാക്കണമെന്നും ജസ്റ്റിസുമാരായ എൽ നാഗേശ്വരറാവു, എ എസ്‌ ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച്‌ ഉത്തരവിട്ടു. 2020–-21 മുതൽ എയിംസ്‌, ജിപ്‌മെർ, ബംഗളൂരു നിംഹാൻസ്‌, ചണ്ഡീഗഢ്‌ പിജി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസ്‌, തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്‌ എന്നിവയെ ദേശീയതലത്തിൽ പിജി പ്രവേശന നടപടിക്കായി തെരഞ്ഞെടുത്തിരുന്നു. എന്നാൽ, നീറ്റ്‌ നിലവിൽവന്നശേഷവും എയിംസ്‌ സ്വന്തം പ്രവേശന സംവിധാനം തുടർന്നു. ഡൽഹി എയിംസ്‌ നടത്തുന്ന ഐഎൻഐ–- സിഇടി വഴിയാണ്‌ ഇത്‌ നടപ്പാക്കിയത്‌. പകുതി സീറ്റ്‌ ഇവിടെനിന്ന്‌ എംബിബിഎസ്‌ കഴിഞ്ഞവർക്ക്‌. ബാക്കി പൊതുമെറിറ്റിൽ എന്നതാണ്‌ തത്വം. എന്നാൽ, എയിംസ്‌ ബിരുദധാരികൾക്കായി സംവരണംചെയ്‌ത സീറ്റിൽ ജിപ്‌മെർ മാതൃകയിലുള്ള റോസ്റ്റർ സംവിധാനം നടപ്പാക്കണമെന്നാണ്‌ സുപ്രീംകോടതി നിർദേശം. കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണക്രമമാണ് പൊതുവെ ജിപ്‌മെറിലുള്ളത്‌. Read on deshabhimani.com

Related News