ഇന്ത്യൻ സ്വാതന്ത്ര്യസമരം : നേതാജി സോവിയറ്റ് യൂണിയന് കത്തയച്ചെന്ന് വെളിപ്പെടുത്തൽ



കൊൽക്കത്ത ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിന് സഹായം അഭ്യർഥിച്ച് നേതാജി സുഭാഷ് ചന്ദ്രബോസ് സോവിയറ്റ് യൂണിയന് കത്തയച്ചതായി വെളിപ്പെടുത്തൽ. അദ്ദേഹത്തിന്റെ അനന്തരവൻ അമിയ ബോസിന്റെ കെെവശമാണ് കത്ത് കൊടുത്തയച്ചത്. 1939 ഒക്ടോബറിലാണ് സംഭവം. അമിയ ബോസിന്റെ മകൾ മാധുരി ബോസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേംബ്രിഡ്ജിൽനിന്ന് അമിയ ബോസിനെ   1939 മേയിലാണ്  സുഭാഷ് ചന്ദ്രബോസ് ഇന്ത്യയിലേക്കു വിളിപ്പിച്ചത്. കോട്ടിന്റെ പോക്കറ്റിൽ കത്ത് കൊണ്ടുപോകാനായിരുന്നു നിർദേശം. ബ്രിട്ടനിലെത്തിയ അമിയയെ ഉദ്യോഗസ്ഥൻ മൂന്നുമണിക്കൂർ പരിശോധിച്ചു. എന്നാൽ, കോട്ടിന്റെ പോക്കറ്റ് മാത്രം നോക്കിയില്ല. കത്ത് അന്നത്തെ ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർടി സെക്രട്ടറി രജനി പാം ദത്തിനു നൽകി. പാം ദത്ത് ഒരു സോവിയറ്റ് ഏജന്റുമായി ബ്രിസ്റ്റോൾ ഹോട്ടലിൽ അമിയ ബോസിനായി ഒരു കൂടിക്കാഴ്ച സംഘടിപ്പിച്ചു. രണ്ടാമത്തെ കത്ത് അവിടെവച്ച്  സോവിയറ്റ് നേതൃത്വത്തിനു കെെമാറി. എന്നാൽ, മറുപടി ലഭിച്ചില്ലെന്നും സോവിയറ്റ് രേഖ പരിശോധിച്ചാൽ കത്ത് കണ്ടെത്താനാകുമെന്ന് അമിയ ബോസ് പറയാറുണ്ടായിരുന്നെന്ന് മാധുരി പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. Read on deshabhimani.com

Related News