ലഹരിപ്പാർടി: മയക്കുമരുന്ന്‌ ഇടപാടുകാരൻ അറസ്‌റ്റിൽ



മുംബൈ ആഡംബര കപ്പലിലെ ലഹരിപ്പാർടി കേസിൽ അറസ്‌റ്റിലായ ആര്യൻ ഖാനും സുഹൃത്തുക്കളും ജാമ്യാപേക്ഷ നൽകും. ബോംബെ ഹൈക്കോടതി ഇവരെ നർക്കോട്ടിക്‌ കൺട്രോൾ ബ്യൂറോയുടെ (എൻസിബി) കസ്‌റ്റഡിയിൽ വിട്ടത്‌ വെള്ളിയാഴ്‌ച വരെയാണ്‌. കസ്‌റ്റഡി നീട്ടാൻ എൻസിബി ആവശ്യപ്പെട്ടില്ലെന്നാണ്‌ റിപ്പോർട്ട്‌. പിടിച്ചെടുത്ത മയക്കുമരുന്ന്‌ ചെറിയ അളവാണെങ്കിൽ ജാമ്യം നൽകാനാകുമെന്ന്‌ അഭിഭാഷകർ ചൂണ്ടിക്കാട്ടി. ഇതിനിടെ, കേസുമായി ബന്ധപ്പെട്ട്‌ ഒരു മയക്കുമരുന്ന്‌ ഇടപാടുകാരനെക്കൂടി എൻസിബി പിടികൂടി. സബർബൻ പൊവായിയിൽ ചൊവ്വ രാത്രി വൈകിയാണ്‌ ഇയാൾ പിടിയിലായത്‌. കേസിൽ പിടിയിലായവരുടെ എണ്ണം 17 ആയി. എല്ലാം വ്യാജം: എൻസിപി മുംബൈ തീരത്തെ ആഡംബര കപ്പലിലെ റെയ്‌ഡ്‌ വ്യാജമാണെന്നും ഒരുവിധ മയക്കുമരുന്നും പിടിച്ചെടുത്തിട്ടില്ലെന്നും എൻസിപി വക്താവും മന്ത്രിയുമായ നവാബ്‌ മാലിക്‌ പറഞ്ഞു. എൻസിബി സംഘത്തോടൊപ്പം റെയ്‌ഡിനെത്തിയതിൽ ഒരു ബിജെപിക്കാരനടക്കം രണ്ടുപേരുണ്ടായിരുന്നു.  Read on deshabhimani.com

Related News