ലഹരി കേസ്‌: ഷാരൂഖ്‌ ഖാന്റെ വീട്ടിൽ എൻസിബി റെയ്‌ഡ്‌



മുംബൈ> നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ നാർകോട്ടിക്‌ കൺട്രോൾ ബ്യൂറോ (NCB)റെയ്‌ഡ്‌ നടത്തുന്നു.  മുംബൈ ബാന്ദ്രയിലെ വീട്ടിലാണ്‌  റെയ്‌ഡ് .  മകൻ ആര്യൻ ഖാൻ അറസ്റ്റിലായ ലഹരി കേസിലാണ് റെയ്‌ഡ്‌. ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിലും എൻ സി ബി റെയ്‌ഡ് നടത്തുകയാണ്. ഉച്ചയ്ക്ക് 2 മണിക്ക് ചോദ്യം ചെയ്യലിനായി ഹാജരാകാൻ അനന്യ പാണ്ഡെയ്ക്ക് നോട്ടീസ് നൽകി. കേസിൽ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി മാറ്റി. ഒക്ടോബർ 26 ലേക്കാണ് ജാമ്യാപേക്ഷ പരിഗണിക്കന്നത് മാറ്റിയത്.  ജാമ്യാപേക്ഷ ഉടൻ പരിഗണിക്കണമെന്ന് ആര്യന്റെ അഭിഭാഷകൻ അഭ്യർത്ഥിച്ചെങ്കിലും കോടതി വിധി പറയാൻ മാറ്റുകയായിരുന്നു. അതേസമയം അറസ്റ്റിലായ മകന്‍ ആര്യന്‍ ഖാനെ  ഷാരൂഖ് ഖാന്‍ ജയിലിലെത്തി സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെയാണ് മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ ഷാരൂഖ് എത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ ജയിലുകളില്‍ സന്ദര്‍ശനത്തിന് നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെയാണ് താരമെത്തിയത്‌. ആര്യന്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് മകനെ കാണാന്‍ ഷാരൂഖ് എത്തുന്നത്. Read on deshabhimani.com

Related News