പഠിപ്പിക്കുന്ന ചരിത്രം കൊളാേണിയൽ ഗൂഢാലോചനയെന്ന്‌ മോദി



ന്യൂഡൽഹി > ആർഎസ്‌എസിന് അനുകൂലമായി രാജ്യചരിത്രം തിരുത്തിയെഴുതുന്നതിനെ പരസ്യമായി പിന്തുണച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത്‌ പഠിപ്പിക്കുന്ന ചരിത്രം കൊളോണിയൽ ഗൂഢാലോചനയാണെന്ന്‌ മോദി ആരോപിച്ചു. സ്വാതന്ത്ര്യാനന്തരം  വളച്ചൊടിച്ച ചരിത്രമാണ്‌ രാജ്യത്ത്‌ പഠിപ്പിക്കുന്നത്. അടിമത്ത കാലത്ത്  എഴുതപ്പെട്ട അതേ ചരിത്രമാണ് സ്വാതന്ത്ര്യത്തിനു ശേഷവും നമ്മെ പഠിപ്പിച്ചത്.  വിദേശികളുടെ അജൻഡ മാറ്റേണ്ടത് ആവശ്യമായിരുന്നുവെങ്കിലും അത്‌ സംഭവിച്ചില്ല –-മോദി പറഞ്ഞു.  ഔറംഗസേബിൽനിന്ന്‌ ഗുവാഹത്തിയെ വിമോചിപ്പിച്ച അഹോം രാജ്യത്തിന്റെ ജനറലായിരുന്ന ലചിത് ബർഫുകന്റെ നാനൂറാം ജന്മവാർഷികാഘോഷ ചടങ്ങിലാണ് വിവാദപരാമർശം. തുടർന്ന്‌ സംസാരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ ചരിത്രം തിരുത്തിയെഴുതാൻ ചരിത്രകാരന്മരോടും ചരിത്രഗവേഷകരോടും   ആഹ്വാനം ചെയ്‌തു. ആർക്കും ചരിത്രം തിരുത്തിയെഴുതുന്നതിൽനിന്ന്‌ നമ്മെ തടയാനാകില്ലെന്നും അമിത് ഷാ പറഞ്ഞു. Read on deshabhimani.com

Related News