പിറന്നാൾ ആഘോഷിച്ച്‌ മോഡി ; ട്വിറ്ററിൽ ‘തൊഴിലില്ലായ്‌മാ ദിനം' ; പ്രതിഷേധം അലയടിച്ചു.



ന്യൂഡൽഹി പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 70–-ാം ജന്മദിനം ആഘോഷിച്ചു. വ്യത്യസ്‌ത രാഷ്‌ട്രീയ പാർടി നേതാക്കളും വിദേശരാജ്യ തലവന്മാരും ആശംസകളറിയിച്ചു. രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി,  മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍,  രാഹുൽ ഗാന്ധി, അരവിന്ദ്‌ കെജ്‌രിവാൾ, ശരദ്‌ പവാർ തുടങ്ങിയ രാഷ്ട്രീയനേതാക്കള്‍,   കായിക–- സിനിമാ താരങ്ങൾ തുടങ്ങിയവര്‍ ആശംസ നേർന്നു. മോഡിയുടെ ജീവിതമുഹൂർത്തങ്ങളുമായി ബിജെപി ഓൺലൈൻ പ്രദർശനം നടത്തി. ട്വിറ്ററിൽ ‘തൊഴിലില്ലായ്‌മാ ദിനം' പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ 70–-ാം ജന്മദിനത്തിൽ ‘ദേശീയ തൊഴിലില്ലായ്‌മാ ദിനം’ ആചരിച്ച്‌ പ്രതിഷേധം. തൊഴിൽ സൃഷ്ടിക്കുന്നതിൽ മോഡി പരാജയപ്പെട്ടത്‌ ചൂണ്ടിക്കാട്ടി ട്വിറ്ററിൽ പ്രതിഷേധം അലയടിച്ചു. രണ്ടുകോടി തൊഴിൽ വാഗ്‌ദാനം ചെയ്‌തവർ 12 കോടി തൊഴിൽ നഷ്ടമാക്കിയെന്ന്‌ വ്യത്യസ്‌ത ഹാഷ്‌ടാഗുകളിൽ ട്വീറ്റുകൾ നിറഞ്ഞു.നോട്ടുനിരോധനമടക്കമുള്ള അശാസ്‌ത്രീയ നടപടികളിൽ നടുവൊടിഞ്ഞ സമ്പദ്‌വ്യവസ്ഥയ്‌ക്ക്‌ രക്ഷപ്പെടാൻ അവസരമുണ്ടായിട്ടില്ലെന്ന്‌ നിരവധിപേർ ട്വീറ്റ് ചെയ്‌തു. കോവിഡ്‌ പ്രതിസന്ധി‌ക്കിടെ രാജ്യത്ത്‌ തൊഴിലില്ലായ്‌മ നിരക്കും ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണവും കുത്തനെ ഉയർന്നു. സെന്റർ ഫോർ മോണിറ്ററിങ്‌ ഇന്ത്യൻ ഇക്കോണമിയുടെ കണക്കുപ്രകാരം, മാർച്ച്‌ അവസാനം രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക്‌ 23 ശതമാനമായി. Read on deshabhimani.com

Related News