നാഗാലാൻഡില്‍ ജനരോഷം



കൊഹിമ നാഗാലാൻഡിൽ ഗ്രാമീണരെ വെടിവച്ചുകൊന്ന സംഭവത്തില്‍ സംസ്ഥാനത്ത് ജനരോഷം ശക്തമായി.  പ്രതിഷേധം തുടർന്നതോടെ മൊൺ നഗരത്തിൽ നിരോധനജ്ഞ പ്രഖ്യാപിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സൈനികകേന്ദ്രങ്ങളിലേക്ക് പ്രതിഷേധമാര്‍ച്ചുകള്‍ നടന്നു. കിസാമയിൽ നടന്നുവന്ന ഹോൺബിൽ ഫെസ്റ്റിവൽ നിർത്തിവച്ചു. ഈസ്റ്റേൺ നാഗാലാൻഡ്‌ പീപ്പിൾസ്‌ ഓർഗനൈസേഷനി (ഇഎൻപിഒ)ലുള്ള ആറ്‌ ഗോത്രവിഭാഗവും കൊന്യാക്‌ വിഭാഗവും പ്രതിഷേധത്തിന്റെ ഭാഗമായി  ഫെസ്റ്റിവലിൽനിന്ന്‌ പിന്മാറി.  കേസിൽ സൈന്യത്തിന്റെ 21–-ാം പാരാ സ്‌പെഷ്യൽ ഫോഴ്‌സിലെ സൈനികർക്കെതിരെ പൊലീസ് കേസെടുത്തുസംഘർഷത്തിൽ കൊല്ലപ്പെട്ട സൈനികൻ ഉത്തരാഖണ്ഡ്‌ സ്വദേശി ഗൗതം ലാൽ ആണെന്ന്‌ സൈന്യം അറിയിച്ചു.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ  സായുധസേന പ്രത്യേക അധികാരനിയമം (അഫ്സ്‌പ) പിൻവലിക്കണമെന്ന് മേഘാലയ മുഖ്യമന്ത്രി കൊർണാഡ് കെ സാങ്മ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News