കോടതിക്ക്‌ ഉത്തരവാദിത്വം 
ഭരണഘടനയോട്: -ചീഫ് ജസ്റ്റിസ് എന്‍ വി രമണ



സാന്‍ഫ്രാന്‍സിസ്കോ കോടതികള്‍ക്ക് ഭരണഘടനയോടു മാത്രമേ ഉത്തരം പറയേണ്ടതുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ. സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന ഇന്ത്യന്‍ അമേരിക്കന്‍ അസോസിയേഷന്റെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന്റെ 75–-ാം വര്‍ഷത്തിലും സ്ഥാപനങ്ങള്‍ക്ക് ഭരണഘടന അനുശാസിച്ചിട്ടുള്ള ചുമതലകളെ മാനിക്കാന്‍ ഇന്ത്യക്കാര്‍ ഇതുവരെയും പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയെയും ജനാധിപത്യസ്ഥാപനങ്ങളെയും കുറിച്ചുള്ള അജ്ഞത ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ പാര്‍ടികളുടെ തെറ്റായ ചിന്താ​ഗതികൾ വളരാൻ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News