മംഗളൂരുവിലെ ജ്വല്ലറി ജീവനക്കാരന്റെ കൊലപാതകം; അക്രമിയെ കണ്ടെത്താൻ സഹായം തേടി പൊലീസ്‌



മംഗളൂരു > പട്ടാപകൽ ജ്വല്ലറിയിൽ കയറി ജീവനക്കരനെ കുത്തി കൊലപ്പെടുത്തി രക്ഷപെട്ട അക്രമിയെ കണ്ടെത്താൻ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് 3-30 നും 3-45 നും ഇടയിൽ മംഗളൂരു ബൽമട്ട റോഡിലെ മംഗളൂരു ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേനെ എത്തിയ അജ്ഞാതൻ കടയിൽ തനിച്ചായിരുന്ന ജീവനക്കാരൻ രാഘവേന്ദ്ര ആചാരിയെ കുത്തി കൊലപ്പെടുത്തിയ ശേഷം രക്ഷപെടുകയായിരുന്നു. സമീപത്തെ സിസിടിവികളിൽ പതിഞ്ഞ കൊലപാതകിയുടെ ദൃശ്യങ്ങളിൽ പങ്ക് വെച്ച പൊലീസ് ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ അറിയുന്നവർ മംഗളൂരു കമ്മീഷണറേറ്റിന്റെ പരിധിയിലുള്ള ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ നമ്പറുകളിൽ അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു. വിവരം നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. മൊബൈൽ നമ്പരുകൾ: [1) PA ഹെഗ്ഡെ 9945054333( ACP CCB, മംഗളൂരു സിറ്റി ). 2)- മഹേഷ് കുമാർ -9480805320 (ACP സെൻട്രൽ സബ് ഡിവിഷൻ, മംഗളൂരു സിറ്റി). Read on deshabhimani.com

Related News