എംപിലാഡ്‌സ് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു: ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയ അപാകത അംഗീകരിച്ചു



ന്യൂഡൽഹി> എംപി ലാഡ്‌സ് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ചൂണ്ടിക്കാണിച്ച അപാകതകള്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എംപി ലാഡ്‌സിലെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്‍വലിച്ചത്. കേന്ദ്രത്തിന്റെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്‍വലിക്കണമെന്നും നിലവിലുള്ള വ്യവസ്ഥ തുടരണമെന്നും ജോണ്‍ ബ്രിട്ടാസ് ആവശ്യപ്പെട്ടിരുന്നു. എംപി ലാഡ്‌സ് പദ്ധതിയുടെ നിലവിലുണ്ടായിരുന്ന മാര്‍ഗ്ഗരേഖ പ്രകാരം പദ്ധതിയുടെ പലിശ ഇനത്തില്‍ ലഭിക്കുന്ന തുക കൂടുതല്‍ പദ്ധതികള്‍ക്ക് ചെലവഴിക്കാനുള്ള അവസരം ഉണ്ടായിരുന്നു. എന്നാല്‍ 2022 മാര്‍ച്ച് ഒമ്പതാം തീയതി ധനമന്ത്രാലയം പുറത്തിറക്കിയ ഓഫീസ് മെമ്മോറാണ്ടം പ്രകാരം എംപിലാഡ്സ് ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ഫണ്ടുകളില്‍ പലിശ ഇനത്തില്‍ ലഭിക്കുന്ന തുക കൂടുതല്‍ പ്രവൃത്തികള്‍ക്ക് വേണ്ടി വിനിയോഗിക്കാതെ തിരികെ കണ്‍സോളിഡേറ്റഡ് ഫണ്ടില്‍ ഒടുക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. Read on deshabhimani.com

Related News