മങ്കിപോക്‌സിന്‌ വാക്‌‌സിൻ വികസിപ്പിക്കാൻ താൽപര്യപത്രം ക്ഷണിച്ചു



ന്യൂഡൽഹി> പുതിയ ആശങ്കയായി മങ്കിപോക്‌‌സ്‌ മാറുമെന്ന ഭയം നിലനിലക്കേ വാക്‌‌സിൽ വികസിപ്പിക്കാൻ കമ്പനികളിൽ നിന്ന്‌ താലപര്യപത്രം ക്ഷണിച്ച്‌ കേന്ദ്രസർക്കാർ. ആഗസ്‌‌റ്റ്‌ പത്താണ്‌ അവസാന തീയതി. രോഗനിർണയ കിറ്റ് നിർമ്മാതാക്കളോട് മങ്കിപോക്‌സ്‌ രോഗനിർണയ കിറ്റുകൾ വികസിപ്പിക്കാനും കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ നാലു കേസുകളാണ്‌ രാജ്യത്ത്‌ കണ്ടെത്തിയിരിക്കുന്നത്‌. നേരത്തെ കമ്പനികളുമായി വാക്‌സിൻ വിഷയം ചർച്ചചെയ്‌ത്‌ വരികയാണെന്ന്‌ നീതി ആയോഗ്‌ അറിയിച്ചിരുന്നു. രോഗം പിടിപെട്ടാൽ മരണനിരക്ക്‌ കുറവാണെങ്കിലും കാൻസർ ,എച്ച്‌ഐവി പോലുള്ള അസുഖങ്ങൾ ഉള്ളവർക്ക്‌ ഗുരുതരമായേക്കും. ഇതിനിടെ നോയിഡയിൽ നാൽപ്പത്തിയേഴുകാരി മങ്കിപോക്‌സ്‌ ലക്ഷണങ്ങളോടെ ചികിത്സയിലുണ്ട്‌. ഇവരുടെ ഫലം വൈകാതെ ലഭ്യമാകും. 21 ദിവസമാണ്‌ നിരീക്ഷണത്തിൽ കഴിയേണ്ടത്‌. Read on deshabhimani.com

Related News