പൂർവികർ ഒന്ന്‌; പുറത്തുനിന്നുള്ളവർ 
മനസ്സിലാക്കണം: ഭാഗവത്‌



ന്യൂഡൽഹി എല്ലാ ഇന്ത്യക്കാരുടെയും പൂർവികർ ഒന്നാണെന്ന കാര്യം പുറത്തുനിന്നു വന്ന സമുദായക്കാരുടെ ഓർമയിലുണ്ടാകണമെന്ന്‌ ആർഎസ്‌എസ്‌ തലവൻ മോഹൻ ഭാഗവത്‌. ഇന്ത്യൻ സംസ്‌കാരവുമായി എല്ലാവരും ഇഴചേരണമെന്നും നാഗ്‌പുരിൽ ആർഎസ്‌എസ്‌ പരിശീലന ക്യാമ്പിന്റെ സമാപനത്തിൽ ഭാഗവത്‌ പറഞ്ഞു. ചില അധിനിവേശക്കാർ വന്നുപോയി. പലരും ഇവിടെ തുടർന്നു. മാതൃരാജ്യത്തിന്റെ സംസ്‌കാരവുമായി ഇണങ്ങിച്ചേർന്നാൽ തങ്ങളുടെ സ്വത്വം നഷ്ടമാകുമെന്ന തോന്നൽ ചിലർക്കുണ്ട്‌. അത്‌ ശരിയല്ല. പഴമയുടെ വിഴുപ്പുകെട്ടിനൊപ്പം ചിലരുടെ അഹംഭാവവും കൂടി ചേരുന്നതിനാലാണ്‌ ഹിന്ദു–- മുസ്ലിം സമുദായങ്ങൾക്ക്‌ അവരുടെ ഐക്യം പ്രകടിപ്പിക്കാനാകാതെ വരുന്നത്‌. പുറത്തുനിന്ന്‌ ചില സമുദായക്കാർ വന്നു. അവരോട്‌ നമ്മൾ പൊരുതി. പുറത്തുനിന്ന്‌ വന്നവരെല്ലാം പോയി. ഇപ്പോൾ എല്ലാവരും അകത്തുള്ളവരാണ്‌. അതുകൊണ്ട്‌ പുറമെക്കാരുമായുള്ള ബന്ധം മറന്നുകൊണ്ട്‌ നമ്മൾ ജീവിക്കണം.–- ഭാഗവത്‌ പറഞ്ഞു. Read on deshabhimani.com

Related News