ലഹരി മരുന്ന് നൽകി ബലാത്സം​ഗം; ‘മിർച്ചി ബാബ’ അറസ്റ്റിൽ



ഭോപാൽ> ​ഗർഭധാരണത്തിന് ചികിത്സ നൽകാമെന്ന് വാ​ഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച വൈരാഗ്യ നന്ദഗിരി എന്ന മിർച്ചി ബാബ അറസ്റ്റിൽ. ഗ്വാളിയോർ നഗരത്തിലെ ഹോട്ടലിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. മധ്യപ്രദേശിലെ റെയ്‌സൻ ജില്ലയിൽ നിന്നുള്ള യുവതിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. ജൂലൈയിൽ ആണ് കേസിന് ആസ്‌പ‌ദമായ സംഭവം. വിവാഹം കഴിഞ്ഞ് നാല് വർഷമായിട്ടും ഗർഭം ധരിക്കാൻ കഴിയാത്തതിന് പരിഹാരം തേടിയെത്തിയ യുവതിയെ ചികിത്സയെന്ന് പറഞ്ഞ്  ലഹരിമരുന്നു കലർത്തിയ ഗുളികകൾ നൽകിയശേഷം പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു. Read on deshabhimani.com

Related News