ക്രീമിലെയർ പരിധി ഉയർത്തൽ: തീരുമാനം മാറ്റി



ന്യൂഡൽഹി പിന്നാക്ക വിഭാഗങ്ങളിലെ ക്രീമിലെയർ നിർണയിക്കാനുള്ള വാർഷികവരുമാന പരിധി എട്ടിൽനിന്ന്‌ 12 ലക്ഷമാക്കാനുള്ള നിർദേശത്തിൽ തീരുമാനമെടുക്കുന്നത്‌ കേന്ദ്രസർക്കാർ മാറ്റിവച്ചു. ഉത്തർപ്രദേശ്‌ അടക്കം അഞ്ച്‌ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ സാഹചര്യത്തിലാണ്‌ രാഷ്‌ട്രീയ തീരുമാനം വൈകിപ്പിക്കുന്നത്‌. ബി പി ശർമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ വരുമാനപരിധി ഉയർത്താൻ നിർദേശിച്ചത്‌. വരുമാന മാനദണ്ഡങ്ങളും പരിഷ്‌കരിക്കാൻ നിർദേശം വന്നു. എന്നാൽ, ഇക്കാര്യം പുനഃപരിശോധിക്കുമെന്നാണ്‌ സാമൂഹ്യനീതി മന്ത്രാലയം ഇപ്പോൾ പറയുന്നത്‌. വരുമാനപരിധി ഓരോ മൂന്നു വർഷത്തിലും പരിഷ്‌കരിച്ചിരുന്നു. 2017ലാണ്‌ ഒടുവിൽ പരിധി ഉയർത്തിയത്‌. 2020ൽ പരിഷ്‌കരിക്കുന്നതിനു തൊട്ടുമുമ്പാണ്‌ ശർമ സമിതിയെ നിയോഗിച്ചത്‌. ജനസംഖ്യയിൽ 45 ശതമാനം പിന്നാക്കവിഭാഗങ്ങളുള്ള ഉത്തർപ്രദേശിലും 33 ശതമാനമുള്ള പഞ്ചാബിലും പരിധി ഉയർത്തൽ തിരിച്ചടിയാകുമെന്ന ഭയത്താലാണ്‌ കേന്ദ്രസർക്കാർ തീരുമാനം വൈകിപ്പിക്കുന്നത്‌.   Read on deshabhimani.com

Related News