മൂന്നാംതരംഗത്തിന്‌ ആഘാതം കുറവെന്ന്‌ ആരോഗ്യമന്ത്രാലയം



ന്യൂഡൽഹി > കോവിഡ്‌ രണ്ടാംതരംഗത്തെ അപേക്ഷിച്ച്‌ മൂന്നാംതരംഗത്തിന്‌ ആഘാതം കുറവാണെന്ന്‌ ആരോഗ്യമന്ത്രാലയം. വാക്‌സിനേഷനാണ്‌ മൂന്നാംതരംഗത്തിന്റെ തീവ്രത കുറച്ചത്‌. രണ്ടാം തരംഗം മൂർദ്ധന്യതയിലെത്തിയ 2021 ഏപ്രിൽ 30ന്‌ രാജ്യത്ത്‌ 3,86,452 രോ​ഗികളും 3059 മരണവും റിപ്പോര്‍ട്ട് ചെയ്തു. 31ലക്ഷത്തിലേറെ പേർ ചികിത്സയിലുണ്ടായിരുന്നു. രണ്ട്‌ ശതമാനം പേർ മാത്രമായിരുന്നു വാക്‌സിനെടുത്തത്‌. എന്നാൽ, 2022 ജനുവരി 20ല്‍ രാജ്യത്ത്‌ 3,17,532 രോ​ഗികള്‍,മരണം 380മാത്രം. 19 ലക്ഷത്തിലേറെപേർ മാത്രമാണ്‌ ചികിത്സയിലുള്ളത്‌. 72 ശതമാനം പേരും രണ്ട്‌ ഡോസ്‌ വാക്‌സിനെടുത്തു. രാജ്യത്തെ മൊത്തം രോ​ഗസ്ഥിരീകരണം  16 ശതമാനമാണെന്നും ഇത്‌ കൂടുതലാണെന്നും നിതി ആയോഗ്‌ അംഗം ഡോ. വി കെ പോൾ ചൂണ്ടിക്കാട്ടി. ഒമിക്രോൺ വകഭേദമാണ്‌ ഈ കുതിച്ചുചാട്ടത്തിന്‌ കാരണം. ഈ മാസം 19ന്‌ അവസാനിച്ച ആഴ്‌ചയിൽ രാജ്യത്തെ 515 ജില്ലയിൽ ആഴ്‌ചതോറുമുള്ള രോ​ഗസ്ഥിരീകരണനിരക്ക്അഞ്ച്‌ ശതമാനത്തിന്‌ മുകളിലാണ്.   Read on deshabhimani.com

Related News