‘എല്ലാം അജിത്‌ ഡോവൽ; 
സുഷ്‌മ ഒന്നുമറിഞ്ഞില്ല’ ; മൈക്ക്‌ പോംപിയോയുടെ പുസ്‌തകം വിവാദത്തിൽ



ന്യൂഡൽഹി വിവാദ പരാമർശവും വെളിപ്പെടുത്തലുമായി മുൻ യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ വിശ്വസ്‌തനും നയതന്ത്ര വിദഗ്‌ധനുമായ മൈക്ക്‌ പോംപിയോയുടെ പുസ്‌തകം. ഇന്ത്യയുടെ വിദേശകാര്യ നയത്തിൽ മന്ത്രിയായിരുന്ന സുഷ്‌മ സ്വരാജിന്‌ വലിയ പങ്കില്ലായിരുന്നെന്നും എല്ലാം തീരുമാനിച്ചത്‌ സുരക്ഷാ ഉപദേഷ്‌ടാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്‌തനുമായ അജിത്‌ ഡോവലായിരുന്നെന്നും പോംപിയോ പറഞ്ഞു. ഇന്ത്യക്കെതിരെ 2019ൽ പാകിസ്ഥാൻ ആണവായുധം ഉപയോഗിക്കാൻ തുനിഞ്ഞെന്നും അമേരിക്ക ഇടപെട്ടാണ്‌ തടഞ്ഞതെന്നും 'നെവർ ​ഗിവ് ആൻ ഇഞ്ച്, ഫൈറ്റിങ് ഫോർ ദ അമേരിക്ക ഐ ലൗ'- എന്ന പുസ്തകത്തില്‍ അവ​കാശപ്പെട്ടു. സർജിക്കൽ സ്‌ട്രൈക്കിന്‌ പകരംവീട്ടാൻ ആണവായുധം പ്രയോഗിക്കാനായിരുന്നു പാക്‌ പദ്ധതി. എന്നാൽ ഇതിൽനിന്ന്‌ പിന്മാറണമെന്ന്‌ താൻ പാകിസ്ഥാനോട്‌ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സുഷ്‌മ സ്വരാജിന്‌ മുന്നറിയിപ്പ്‌ നൽകിയതായും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ പോംപിയോയുടെ പുസ്‌തകത്തിനെതിരെ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കർ രംഗത്തെത്തി. പോംപിയോയുടേത്‌ സുഷ്‌മാ സ്വരാജിനോടുള്ള അനാദരവാണെന്ന് അദ്ദേഹം പറഞ്ഞു. Read on deshabhimani.com

Related News