അപകടങ്ങളിൽ 16 അതിഥിത്തൊഴിലാളികൾ മരിച്ചു



മുംബൈ സ്വദേശത്തേക്ക്‌ മടങ്ങുന്നതിനിടെയുണ്ടായ അപകടങ്ങളിൽ‌‌ 16 അതിഥിത്തൊഴിലാളികൾ മരിച്ചു. 39 പേർക്ക്‌ പരിക്കേറ്റു. മഹാരാഷ്ട്രയിലെ കൊൽവാനിലുണ്ടായ ‌ അപകടത്തിൽ മൂന്ന്‌ തൊഴിലാളികളും ബസ്‌ ഡ്രൈവറും മരിച്ചു. ജാർഖണ്ഡിലേക്ക്‌  പ്രത്യേക ട്രെയിനിൽ മടങ്ങാൻ നാഗ്‌പുർ റെയിവേ സ്റ്റേഷനിലേക്ക്‌  അതിഥിത്തൊഴിലാളികളുമായി പോകുകയായിരുന്ന ബസ്‌ നിർത്തിയിട്ടിരുന്ന ട്രക്കിലിടിച്ചാണ്‌ അപകടം. 22 പേർക്ക്‌ പരിക്കേറ്റു. ഉത്തർപ്രദേശിലെ ബന്ദയിൽ ജാൻസി–- മിർസാപുർ ദേശീയപാതയിൽ ട്രക്ക്‌ മറിഞ്ഞ്‌ മൂന്ന്‌ തൊഴിലാളികൾ മരിച്ചു.  ഡൽഹിയിൽനിന്ന്‌ കാൽനടയായി വന്ന സംഘം ഉത്തർപ്രദേശ്‌–- മധ്യപ്രദേശ്‌ അതിർത്തിയിൽ വച്ചാണ്‌ ട്രക്കിൽ കയറിയത്‌.  17 പേർക്ക്‌  പരിക്കേറ്റു. ബസുമായി കൂടിയിടിക്കുന്നത്‌ ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടയിൽ ട്രക്ക്‌ മറിഞ്ഞ്‌ ബിഹാറിൽ ഒമ്പതുപേർ മരിച്ചു. Read on deshabhimani.com

Related News