വിമാനങ്ങൾ ആകാശത്ത് നേർക്കുനേർ ; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്



ബം​ഗളൂരു ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര  വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന വിമാനങ്ങൾ  കൂട്ടിമുട്ടലിൽ നിന്ന് ഒഴിവായത് തലനാരിഴയ്ക്കെന്ന് റിപ്പോർട്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡിജിസിഎ) മുതിർന്ന ഉദ്യോ​ഗസ്ഥരുടെതാണ് വെളിപ്പെടുത്തൽ. ജനുവരി ഒമ്പതിന് രാവിലെ  3000 അടി ഉയരത്തിൽ വച്ചാണ് സംഭവം. രണ്ട് വിമാനങ്ങളിലുമായി 426  പേരുണ്ടായിരുന്നു. ബംഗളൂരു– കൊൽക്കത്ത 6ഇ455 വിമാനവും ബംഗളൂരു– ഭുവനേശ്വർ 6ഇ246 വിമാനവുമാണ്  നേര്‍ക്കുനേര്‍ പറന്നുയര്‍ന്നത്. റഡാർ കൺട്രോളർ ഈ വിവരം അറിയിച്ചതോടെ വിമാനങ്ങൾ ദിശമാറ്റി. ശ്രദ്ധക്കുറവും ആശയവിനിമയത്തിലുണ്ടായ പാളിച്ചയുമാണ് സംഭവത്തിനിടയാക്കിയതെന്നാണ് നി​ഗമനം. കർശന നടപടിയെടുക്കുമെന്ന് ഡിജിസിഎ മേധാവി അരുൺ കുമാർ പറഞ്ഞു.   Read on deshabhimani.com

Related News