കശ്‌മീർ കുടിയൊഴിപ്പിക്കൽ ; മെഹ്‌ബൂബ മുഫ്‌തി 
ഡൽഹിയിൽ അറസ്റ്റിൽ



ന്യൂഡൽഹി സർക്കാർ ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ മറവിൽ ജമ്മു കശ്‌മീർ  ഭരണാധികാരികളുടെ ബുൾഡോസർ രാഷ്‌ട്രീയത്തിനെതിരെ ഡൽഹിയിൽ പിഡിപി പ്രതിഷേധം. റെയിൽഭവൻ പരിസരത്തുനിന്ന്‌ പാർലമെന്റിലേക്ക്‌ പ്രകടനമായി പോകാനൊരുങ്ങവെ പിഡിപി പ്രസിഡന്റും ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയുമായിരുന്ന മെഹ്‌ബൂബ മുഫ്‌തിയടക്കമുള്ളവരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. പിന്നീട്‌ വിട്ടയച്ചു. കശ്‌മീരിലെ ബുൾഡോസർ രാജിനെപ്പറ്റി ജനങ്ങളെയും പ്രതിപക്ഷപാർടികളെയും ബിജെപിയെയും അറിയിക്കുകയായിരുന്നു ഉദ്ദേശിച്ചതെന്നും പാർലമെന്റിൽ പറയാൻ പറ്റില്ലെങ്കിൽ പിന്നെ എവിടെ പോകണമെന്നും മുഫ്‌തി ചോദിച്ചു. Read on deshabhimani.com

Related News