കത്തിച്ച ടയര്‍ ദേഹത്തേക്ക് വലിച്ചെറിഞ്ഞു; കാട്ടാനയ്ക്ക് ദാരുണാന്ത്യം

എലിഫന്റ് ഫാമിലി ട്വിറ്റര്‍ പേജില്‍ പങ്കുവെച്ച ദൃശ്യം


ചെന്നൈ>  തമിഴ്‌നാട്ടില്‍ നാട്ടുകാര്‍ തീകൊളുത്തിയ കാട്ടാന ചരിഞ്ഞു. മസിനഗുഡിയിലാണ് സംഭവം. നാട്ടില്‍ ഇറങ്ങിയ ആനയുടെ ദേഹത്തേയ്ക്ക് ടയര്‍ കത്തിച്ച് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനാല്‍  ചികിത്സ നല്‍കാനുള്ള ശ്രമത്തിനിടെ രണ്ട് ദിവസം മുന്‍പാണ് ചെരിഞ്ഞത്. കഴിഞ്ഞ നവംബറിലാണ്  ക്രൂരത നടന്നത്. ജനവാസ മേഖലയിലേക്ക് വന്ന ആനയെ തുരത്താന്‍ ടയര്‍ കത്തിച്ച് എറിയുകയായിരുന്നു.ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നതോടെയാണ് മിണ്ടാപ്രാണിയോട് നടത്തിയ ക്രൂരത പുറംലോകം അറിയുന്നത്.   ടയര്‍ മാറ്റാന്‍ ശ്രമിച്ചിട്ടും കഴിയാതെ ആന ഓടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഗുരുതരമായി തീപൊള്ളലേറ്റും രക്തം വാര്‍ന്നുമാണ്  ചരിഞ്ഞത്.സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.ചെവിയില്‍ കുടുങ്ങിയ ടയറുമായി ആന ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം മസിനഗുഡിയിലെ സ്വകാര്യ റിസോര്‍ട്ടിന് സമീപമാണ് സംഭവം. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു   Read on deshabhimani.com

Related News