മദ്യനയ അഴിമതിക്കേസ്: സിസോദിയ ഏഴ് ദിവസം ഇഡി കസ്റ്റഡിയില്‍



ന്യൂഡല്‍ഹി> മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ കോടതി ഏഴ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തിലെ പ്രധാന തെളിവായ ഫോണ്‍ സിസോദിയ നശിപ്പിച്ചതായി ഇഡി കോടതിയില്‍ പറഞ്ഞു. ആരോപണവിധേയമായ അഴിമതിയെക്കുറിച്ച് മനീഷ് സിസോദിയ തെറ്റായ പ്രസ്‌താവനകള്‍ നടത്തിയതായും ഇഡി കോടതിയെ അറിയിച്ചു. തുടര്‍ന്ന് 10 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കോടതിയില്‍ ആവശ്യപ്പെട്ടത്.   Read on deshabhimani.com

Related News