ക‍ഞ്ചാവ് കടത്ത്: ബജ്റം​ഗദൾ നേതാവ് പിടിയിൽ



ഭോപ്പാൽ> മധ്യപ്രദേശിൽ ട്രെയിനിൽ ക‍ഞ്ചാവ് കടത്തുന്നതിനിടെ ബജ്റംഗ-ദൾ നേതാവ് പിടിയിൽ. പന്ന ജില്ലാ കൺവീനർ സുന്ദരം തിവാരിയും സുഹൃത്ത് ജയ് ചൗരസ്യയുമാണ് തിങ്കളാഴ്ച പിടിയിലായത്. സത്-ന ജില്ലയിലെ ഉഞ്ച്ഹെറ റെയിൽവേ സ്റ്റേഷനിൽനിന്നാണ് ഇവരെ ആർപിഎഫ് ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോ​ഗമിക്കുകയാണ്. 22 കിലോ കഞ്ചാവും രണ്ടുലക്ഷത്തോളം വിലവരുന്ന മരിജുവാനയും ഇവരിൽ നിന്ന് പിടികൂടി. Read on deshabhimani.com

Related News