തലയെടുത്താലും ഡിഎ കുടിശ്ശിക നൽകില്ലെന്ന്‌ മമത ; വെള്ളിയാഴ്‌ച ബംഗാളിൽ പൊതുപണിമുടക്ക്‌



കൊൽക്കത്ത തന്റെ തലയെടുത്താലും സംസ്ഥാന ജീവനകാർക്കുള്ള ഡിഎ കുടിശ്ശിക നൽകില്ലെന്ന്‌ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇവിടെ ജീവനകാർക്ക് മറ്റ്‌  സംസ്ഥാനങ്ങളെക്കാളും കേന്ദ്ര ജീവനകാരേക്കാളും കൂടുതൽ അവധി ലഭിക്കുന്നുണ്ട്‌. അതുകൊണ്ട്‌ തൃപ്തിപ്പെടണമെന്നും മമത നിയമസഭയിൽ പ്രസ്താവിച്ചു. 2020ൽ ആറാം ശമ്പള കമീഷൻ റിപ്പോർട്ട്‌ നടപ്പാക്കിയതിനുശേഷം 32 ശതമാനം ഡിഎ കുടിശ്ശികയാണ്. ഇതിൽ പ്രതിഷേധിച്ച്‌  ജീവനക്കാരുടെ  സംഘടനകൾ വെള്ളിയാഴ്ച സംയുക്ത പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്‌. പ്രതിപക്ഷം ഇത് നിയമസഭയിൽ ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ വിചിത്ര മറുപടി. Read on deshabhimani.com

Related News