പ്രവർത്തിക്കാത്തവർ വഴിമാറണം: ഖാർഗെ



ന്യൂഡൽഹി ഉയർന്ന്‌ പ്രവർത്തിക്കാത്ത നേതാക്കൾ വഴിമാറണമെന്ന്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ. നേതാക്കളിൽ സംഘടനാപരമായ ഉത്തരവാദിത്വം താഴെത്തട്ടുവരെ ഉറപ്പിക്കണമെന്നും സ്റ്റിയറിങ്‌ കമ്മിറ്റി യോഗത്തിൽ ഖാർഗെ പറഞ്ഞു. പ്രവർത്തകസമിതിക്ക്‌ പകരമായിവന്ന സ്റ്റിയറിങ്‌ കമ്മിറ്റിയിൽ സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്തു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്‌ മുന്നിൽക്കണ്ട്‌ പ്രവർത്തനപരിപാടികൾ വിശദമാക്കിയ റിപ്പോർട്ട്‌ മൂന്നുമാസത്തിനകം സമർപ്പിക്കാൻ ജനറൽ സെക്രട്ടറിമാരോട്‌ ആവശ്യപ്പെട്ടു. ചുമതലയുള്ള സംസ്ഥാനങ്ങളിൽ മാസത്തിൽ 10 ദിവസമെങ്കിലും പോകുന്നുണ്ടോയെന്ന്‌ ഭാരവാഹികൾ പരിശോധിക്കണം. അടിത്തട്ടിലെ യാഥാർഥ്യങ്ങൾ പ്രതിഫലിപ്പിക്കുംവിധം ജനകീയ വിഷയങ്ങൾ ഉയർത്തേണ്ടതുണ്ട്‌. പുതുമുഖങ്ങൾക്ക്‌ അവസരം നൽകണം. ഉത്തരവാദിത്വങ്ങൾ നിറവേറ്റിയില്ലെങ്കിൽ പ്രശ്‌നമില്ലെന്ന നിലപാട്‌ അംഗീകരിക്കാനാകില്ല–- ഖാർഗെ പറഞ്ഞു. Read on deshabhimani.com

Related News