മംഗളൂരു മസ്ജിദ് 
ക്ഷേത്രമെന്ന് വിഎച്ച്പി



ബം​ഗളൂരു കർണാടകത്തിലെ മംഗളൂരുവില്‍ 700 വര്‍ഷത്തിലേറെ പഴക്കമുള്ള മലാലി ജുമാ മസ്ജിദിനുള്ളില്‍ ക്ഷേത്രം ഉണ്ടെന്ന് അവകാശപ്പെട്ട് വര്‍​ഗീയപ്രചാരണവുമായി വിഎച്ച് പി. ഇന്തോ അറബിക് മാതൃകയിലാണ് മസ്ജിദിന്റെ നിര്‍മാണം. എന്നാല്‍ ക്ഷേത്രരൂപമാണ് മസ്ജിദിന് പൊതുവേ ഉള്ളതെന്നും പള്ളിക്ക് സമീപം കുഴിയെടുത്തപ്പോള്‍ ക്ഷേത്രാവശിഷ്ടങ്ങൾ കണ്ടെത്തിയെന്നുമാണ് വിഎച്ച്പിയുടെ അവകാശവാദം. പ്രദേശത്ത് സമ്മേളനങ്ങൾക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. എന്നാല്‍ മസ്ജിദില്‍ നിന്നും 500 മീറ്റര്‍ അകലെ  വിഎച്ച്പിയുടെ നേതൃത്വത്തില്‍ പൂജയും പ്രാര്‍ത്ഥനയും സംഘടിപ്പിച്ചു. Read on deshabhimani.com

Related News