വനിതാ ജഡ്‌ജിയുടെ മനുസ്‌മൃതി പുകഴ്ത്തൽ അപലപനീയം: മഹിളാ അസോസിയേഷൻ



ന്യൂഡൽഹി മനുസ്‌മൃതി ഇന്ത്യയിലെ സ്‌ത്രീകൾക്കുള്ള അനുഗ്രഹമാണെന്ന ഡൽഹി ഹൈക്കോടതി ജഡ്‌ജി പ്രതിഭ എം സിങ്ങിന്റെ പരാമർശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. സ്‌ത്രീകളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കരുത്‌, വിശ്വാസയോഗ്യമല്ലാത്തവരും ലൈംഗികതയാൽ നയിക്കപ്പെടുന്നവരുമാണ് സ്ത്രീകൾ എന്നതടക്കം അനവധി സ്‌ത്രീവിരുദ്ധ പരാമർശങ്ങൾ ഉൾക്കൊള്ളുന്ന മസുസ്മൃതിയെയാണ്‌ ജഡ്‌ജി പുകഴ്‌ത്തിയത്‌. ഭരണഘടനാപദവി വഹിക്കുന്ന അവർ ഇത്തരം പരാമർശം നടത്തിയത്‌ അപലപനീയമാണ്‌. മനുവിന്റെ ആശയങ്ങൾ എല്ലാവരുടേതുമെന്ന ജഡ്‌ജിയുടെ പരാമർശം ജനാധിപത്യ –-മതനിരപേക്ഷമൂല്യങ്ങളിൽ അടിയുറച്ചു നിൽക്കുന്ന വലിയ വിഭാഗം ആളുകളിൽനിന്ന്‌ സ്വയം ഒറ്റപ്പെടുന്നതും വിഭജനം ലക്ഷ്യമിട്ടുള്ളതുമാണെന്ന് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News