നിർമാണത്തിൽ ക്രമക്കേട്: മഹാരാഷ്‌ട്രയിൽ റോഡ് കൈകൊണ്ട് ഇളക്കിയെടുത്ത് നാട്ടുകാർ



മുംബൈ> മഹാരാഷ്ട്ര ജൽനയിൽ അംബാദിനടുത്ത് നിർമാണം പൂർത്തിയാക്കിയ റോഡ് നാട്ടുകാർ കൈകൊണ്ട് ഇളക്കിയെടുത്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഉയർത്തിയെടുത്ത റോഡിനടിയിൽ തുണി വിരിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ, ഇത് ജർമൻ സാങ്കേതിക വിദ്യയാണെന്നാണ് പ്രാദേശിക കോൺട്രാക്ടറുടെ വാദം. പ്രധാന മന്ത്രി ​ഗ്രാം സടക് യോജന പദ്ധതി പ്രകാരമാണ് റോഡ് നിർമിച്ചത്. നിർമാണത്തിലെ ക്രമക്കേട് പുറത്ത് വന്നതോടെ പ്രദേശവാസികൾ പ്രതിഷേധത്തിലാണ്. Read on deshabhimani.com

Related News