വിമതർക്ക് മുന്നിൽ മുട്ടുമടക്കി ശിവസേന; കോൺ​ഗ്രസ് എൻസിപി സഖ്യം വിടാൻ തയ്യാറെന്ന് സഞ്ജയ് റാവുത്ത്



മുംബൈ> ഭരണ പ്രതിസന്ധി തുടരുന്ന മഹാരാഷ്‌ട്രയിൽ വിമതർക്ക് മുന്നിൽ മുട്ടുമടക്കി ശിവസേന നേതൃത്വം. എൻസിപി കോൺ​ഗ്രസ് സംഖ്യം വിടാൻ തയ്യാറാണെന്ന് മുതിർന്ന നേതാവ് സഞ്ജയ് റാവുത്ത് അറിയിച്ചു.  മഹാവികാസ് അഘാടിയില്‍ നിന്ന് പുറത്തുപോകുന്നത് പരിഗണിക്കാന്‍ തയ്യാറാണ്. വിമതർ മടങ്ങിയെത്തണമെന്നും മുംബൈയിൽ എത്തി മുഖ്യമന്ത്രിയുമായി ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം ഇന്നലെ രാത്രി മൂന്ന് ശിവസേന എംഎൽമാരും ഒരു സ്വതന്ത്രനും വിമത ക്യാമ്പിൽ ചേർന്നിരുന്നു. ഇതോടെ 36 ശിവസേന എംഎൽഎമാരും അഞ്ച് സ്വതന്ത്ര എംഎൽഎമാരും ഉള്‍പ്പെടെ ഏക്‌നാഥ് ഷിൻഡെയ്‌ക്ക് ഒപ്പമുള്ളവരുടെ എണ്ണം 41 ആയി. MLAs should not communicate from Guwahati, they should come back to Mumbai and discuss all this with CM. We are ready to consider exiting out of MVA if this is the will of all MLAs, but for that, they have to come here & discuss it with the CM: Shiv Sena leader Sanjay Raut pic.twitter.com/295dmSFsjy — ANI (@ANI) June 23, 2022 Read on deshabhimani.com

Related News