മധ്യപ്രദേശിൽ കെട്ടിടത്തിൽ തീപിടിത്തം; 7 പേർ വെന്തുമരിച്ചു



ഭോപ്പാൽ> മധ്യപ്രദേശിലെ ഇൻഡോറിൽ ഇരുനില കെട്ടിടത്തിന്‌ തീപിടിച്ച്‌ ഏഴ്‌പേർ വെന്തുമരിച്ചു. മരിച്ചവരിൽ രണ്ട്‌ പേർ സ്‌ത്രീകളാണ്‌. ഒമ്പതുപേരെ രക്ഷിച്ചു. അഞ്ചുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഇന്ന്‌ പുലർച്ചെയാണ്‌ തീപിടിത്തമുണ്ടായത്‌. ഷോർട്ട്‌ സർക്യൂട്ടാണ്‌ അപകടകാരണമെന്ന്‌ സംശയിക്കുന്നു. മൂന്ന്‌ മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ്‌ തീയണച്ചത്‌. കെട്ടിടത്തിൽ ആവശ്യമായ അഗ്‌നി സുരക്ഷാ ഉപകരണങ്ങൾ ഉണ്ടായിരുന്നില്ല. Read on deshabhimani.com

Related News