ദളിത് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ കയറ്റില്ലെന്ന് നാട്ടുകാര്‍ ; 7 പേര്‍ അറസ്റ്റില്‍



ഭോപ്പാല്‍> മധ്യപ്രദേശില്‍ ദളിത് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ പോകാന്‍ അനുവദിക്കാത്തതിനെ ചൊല്ലി സംഘര്‍ഷം. സംഭവത്തില്‍ 7 പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ ആക്രമിച്ചതിനെ തുടര്‍ന്ന് ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ബവാലിയ ഖേഡി ഗ്രാമത്തിലാണ് പഠിക്കാനായി പോയ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ഗ്രാമത്തിലെ ഒരു കൂട്ടം നാട്ടുകാര്‍ തടഞ്ഞത്.പെണ്‍കുട്ടിയുടെ ബാഗ് തട്ടിയെടുക്കുകയും ഗ്രാമത്തിലെ മറ്റു പെണ്‍കുട്ടികളെപ്പോലെ പഠിക്കാന്‍ സ്‌കൂളില്‍ പോകരുതെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സംഭവം അറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചോദിക്കാന്‍ എത്തി. പിന്നാലെ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സംഭവത്തിന്റെ  ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ശനിയാഴ്ച്ചയാണ് സംഘര്‍ഷമുണ്ടായത്.പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയെത്തുടര്‍ന്ന് പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം 7 പേരെ കോട്‌വാലി പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം, പെണ്‍കുട്ടിയുടെ സഹോദരനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ പീഡനം ആരോപിച്ച് മറുപക്ഷം പരാതി നല്‍കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.   Read on deshabhimani.com

Related News