ഭരണപക്ഷവും പ്രതിപക്ഷവും ജനാധിപത്യത്തെ ബഹുമാനിക്കണം: വെങ്കയ്യനായിഡു

image credit Vice President of India twitter


ന്യൂഡൽഹി ഭരണപക്ഷവും പ്രതിപക്ഷവും ജനാധിപത്യത്തെ ബഹുമാനിക്കണമെന്ന്‌ ഉപരാഷ്‌ട്രപതി സ്ഥാനത്തുനിന്ന്‌ വിരമിക്കുന്ന എം വെങ്കയ്യനായിഡു. രാജ്യസഭ അധ്യക്ഷൻകൂടിയായ അദ്ദേഹം സഭയിൽ ലഭിച്ച യാത്രയയപ്പിന്‌ മറുപടി പറയുകയായിരുന്നു. നായിഡു അദ്ദേഹത്തിന്റെ അനുഭവസമ്പത്ത്‌ ഉപയോഗിച്ച്‌ രാജ്യത്ത്‌ മാർഗദർശനം നൽകണമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമ്മർദങ്ങൾക്കിടയിലും നായിഡു ഉത്തരവാദിത്വങ്ങൾ നിർവഹിച്ചെന്ന്‌ സഭയിലെ പ്രതിപക്ഷനേതാവ്‌ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ആശയപരമായി വിയോജിപ്പുണ്ടെങ്കിലും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അതിജീവനവും പാർലമെന്റിലെ സജീവ പങ്കാളിത്തവും നായിഡു എപ്പോഴും ആഗ്രഹിച്ചിരുന്നെന്ന്‌ ജോൺ ബ്രിട്ടാസ്‌ പറഞ്ഞു. ബുധനാഴ്‌ചയാണ്‌ നായിഡു വിരമിക്കുന്നത്‌. നിയുക്ത ഉപരാഷ്‌ട്രപതി ജഗദീപ്‌ ധൻഖർ 11ന്‌ ചുമതലയേൽക്കും.   Read on deshabhimani.com

Related News