നൂപുർ ശർമയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്



ന്യൂഡൽഹി> ടെലിവിഷൻ ചർച്ചയിൽ പ്രവാചകനെ അധിക്ഷേപിച്ച ബിജെപി നേതാവ്‌ നൂപുർ ശർമയ്‌‌ക്കെതിരെ കൊൽക്കത്ത പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ കൊൽക്കത്തയിലെ രണ്ട് പൊലീസ് സ്റ്റേഷനിൽ നിന്ന് നൂപുർ ശർമയോട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായി രണ്ട് തവണ ഹാജരാകാത്തതിനെ തുടർന്നാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. ഉദയ്‌പുരിലെ നിഷ്‌‌ഠുര കൊലപാതകം ഉൾപ്പെടെ രാജ്യത്ത്‌ ഇപ്പോ ൾ നടക്കുന്ന അക്രമസംഭവങ്ങളുടെ മുഴുവൻ ഉത്തരവാദിത്വവും പ്രവാചകനെ അധിക്ഷേപിച്ച ബിജെപി നേതാവ്‌ നൂപുർ ശർമയ്‌ക്കാണെന്ന്‌ സുപ്രീംകോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. Read on deshabhimani.com

Related News