വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച്‌ കേന്ദ്രം; ബിൽ ഇരുസഭകളും പാസാക്കി



ന്യൂഡൽഹി > വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. ബില്ലിന്മേൽ ചർച്ച വേണമെന്ന് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്‌ദ വോട്ടോടെയാണ്‌ ബില്‍ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ് ബില്‍ അവതരിപ്പിച്ചത്. ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെത്തുടർന്ന് കർഷകർക്ക് മുന്നിൽ കീഴടങ്ങുകയാണ് കേന്ദ്രസർക്കാർ. രാഷ്‌ട്രപതി ബില്ലിൽ ഒപ്പുവച്ചാൽ നിയമങ്ങൾ റദ്ദാകും. നിയമം റദ്ദാക്കാനുള്ള ബില്ലിന്മേൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. കൃഷി നിയമങ്ങൾ പിൻവലിക്കുന്നതിൽ ചർച്ച ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. ചർച്ച കൂടാതെ ബിൽ പാസാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കാര്യോപദേശക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയത്.   Read on deshabhimani.com

Related News