ലോക്കോ പൈലറ്റുമാർ പാർലമെന്റ്‌ മാർച്ച്‌ നടത്തി



ന്യൂഡൽഹി റെയിൽവേയടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക, നിയമനങ്ങൾ നടത്തുക, സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച്‌ ലോക്കോ പൈലറ്റുമാർ പാർലമെന്റ്‌ മാർച്ചും ധർണയും നടത്തി. അഖിലേന്ത്യ ലോക്കോ റണ്ണിങ്‌ സ്റ്റാഫ്‌ അസോസിയേഷൻ നേതൃത്വത്തിൽ ഡൽഹി ജന്തർമന്തറിൽ നടത്തിയ സമരത്തിൽ വിവിധ സംസ്ഥാനങ്ങളിൽനിന്ന്‌ നൂറുകണക്കിനുപേർ അണിചേർന്നു. രാജ്യസഭാംഗം വി ശിവദാസൻ സമരം ഉദ്‌ഘാടനം ചെയ്‌തു.  അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ്‌ എം എൻ പ്രസാദ്‌ അധ്യക്ഷനായി. സെക്രട്ടറി ജനറൽ കെ സി ജയിംസ്‌ , ഈസ്‌റ്റ്‌ സെൻട്രൽ റെയിൽവേ ജനറൽ സെക്രട്ടറി എ കെ റൗട്ട്‌, എഐആർഎഫ്‌ ജനറൽ സെക്രട്ടറി ശിവഗോപാല മിശ്ര, കേന്ദ്ര –-സംസ്ഥാന ജീവനക്കാരുടെ യൂണിയൻ ഡൽഹി സെക്രട്ടറി - സുഭാഷ് ലാബ, എൻആർഎംയു ജനറൽ സെക്രട്ടറി കൃഷൻ കുമാർ, എൻഎഫ്എആർ വൈസ്‌ പ്രസിഡന്റ്‌ എൻ സി ശർമ, എൻഎംഒപിഎസ്‌ നേതാവ്‌  അമ്രിക്ക് സിങ് തുടങ്ങിയവർ സംസാരിച്ചു. റെയിൽവേ ബോർഡ്‌ ചെയർമാനുമായും കൂടിക്കാഴ്‌ച നടത്തിയ നേതാക്കൾ നിവേദനവും നൽകി. Read on deshabhimani.com

Related News