‘കാളി ’ പോസ്റ്റർ : ലീനാ മണിമേഖലയ്‌ക്കുനേരെ 
സംഘപരിവാർ സൈബർ ആക്രമണം

image credit Leena Manimekalai twitter


ന്യൂഡൽഹി പ്രശസ്‌ത തമിഴ്‌ സംവിധായിക ലീനാ മണിമേഖലയുടെ പുതിയ ഡോക്യുമെന്ററി ‘കാളി’യുടെ പോസ്റ്റർ മതവികാരം വ്രണപ്പെടുത്തി എന്ന്‌ ആരോപിച്ച് സംഘപരിവാർ രംഗത്ത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ പതാകയുടെ പശ്ചാത്തലത്തിൽ പുക വലിക്കുന്ന കാളിവേഷധാരിയുടെ ചിത്രമാണ്  പോസ്റ്റര്‍. ടൊറന്റോയിൽ താമസിക്കുന്ന മധുര സ്വദേശിയായ ലീനയ്‌ക്കെതിരെ കേസെടുക്കണമെന്ന്‌ ആവശ്യപ്പട്ട്‌ ഗോ മഹാസഭ തലവൻ അജയ് ഗൗതം ഡൽഹി പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും പരാതി നൽകി. സൈബര്‍ ആക്രമണവും രൂക്ഷമായി. ഒന്നും നഷ്ടപ്പെടാനില്ലെന്നും ഒന്നിനെയും പേടിക്കാതെ സംസാരിക്കുന്നവരുടെ ശബ്ദമാകുമെന്നും ലീന പ്രതികരിച്ചു. അതിന്‌ തന്റെ ജീവനാണ് വിലയെങ്കിൽ അത് നൽകുമെന്നും അവർ ട്വീറ്റ് ചെയ്തു. ഒരു സായാഹ്നത്തിൽ കാളി പ്രത്യക്ഷപ്പെട്ട് ടൊറന്റോയിലെ തെരുവുകളിൽ ഉലാത്തുന്നതാണ് ഡോക്കുമെന്ററിയുടെ ഇതിവൃത്തം. Read on deshabhimani.com

Related News